ഡോ. ലാൽ രഞ്ജിത്തിൻ്റെ ‘കീനെ റംഗളു’ മൾട്ടിപ്പിൾ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഡോ. ലാൽ രഞ്ജിത്തിൻ്റെ ‘കീനെ റംഗളു’ മൾട്ടിപ്പിൾ പ്രകാശനം ചെയ്തു. പ്രശസ്ത ചിത്രകാരനായ വി രാധാകൃഷ്ണൻ്റെ സംഘാടനത്തിൽ വളയം നോർത്ത് എൽ പി സ്കൂളിലാണ് ‘കീനെ റംഗളു’ പുസ്തക പ്രകാശനം നടന്നത്. ഗ്രാമങ്ങളിൽ ഏറെ പരിചിതമല്ലാത്ത പുസ്തക പ്രകാശന ചടങ്ങിൽ പകുതിയും സ്ത്രീകളായിരുന്നു. എല്ലാവരും ‘കീനെ ‘ ഒറ്റയിരുപ്പിൽ വായിച്ച് തീർത്ത് ‘റംഗളു’ പറഞ്ഞവർ.

ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സെക്രട്ടറി ചന്ദ്രൻ മാഷ് പ്രകാശനം നടത്തി സംസാരിച്ചു. ഗംഗാധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. സി എച്ച് ഭാസ്കരൻ മാഷ് അധ്യക്ഷത വഹിച്ചു. എ കെ അശോകൻ മാസ്റ്റർ (ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ)
ആശംസകനായെത്തി.

ലൈബ്രറി പ്രവർത്തനം യുവജനങ്ങളും കാര്യക്ഷമമായി ഏറ്റെടുക്കുന്നതിൻ്റെ സാക്ഷ്യമായി അരുൺ, സെക്രട്ടറി വേദിക സ്വാഗതം പറഞ്ഞു. പുസ്തക പരിചയം നടത്തിയ വി. രാധാകൃഷ്ണൻ ആസ്വാദനത്തിൻ്റെ മറ്റൊരു മുഖം വരച്ചു. ചടങ്ങിൽ അനീഷ് കുമാർ (വേദിക ക്ലബ് സെക്രട്ടറി) ആശംസ അറിയിച്ചു. മാരാങ്കണ്ടി പ്രസിഡണ്ട് സുജിത്ത് നന്ദി പറഞ്ഞു.
