KOYILANDY DIARY.COM

The Perfect News Portal

KSSPA സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.

കൊയിലാണ്ടി: KSSPA സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. കേരളത്തിലെ സർവ്വീസ് പെൻഷൻകാർക്ക് നൽകാനുള്ള 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻവിതരണം ചെയ്യണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്പ പ്രസിഡണ്ട് മുരളി തോറോത്ത് ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിലർ ടി.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

.

.

Advertisements

KSSPA നിയോജക മണ്ഡലം പ്രസിഡണ്ട് സ്വാഗതവും,  ജില്ലാ ജോ: സിക്രട്ടറി വാഴയിൽ ശിവദാസൻ, വേലായുധൻ കീഴരിയൂർ, മഠത്തിൽ രാജീവൻ, വത്സരാജ് തിക്കോടി, പ്രേമൻ നന്മന ഇന്ദിര ടീച്ചർ, പ്രേമകുമാരി എസ്.കെ. പവിത്രൻ ടി.വി. നാരായണൻ മാസ്റ്റർ.ആർ. ബാബുരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

Share news