KOYILANDY DIARY.COM

The Perfect News Portal

കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട്: കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. നടക്കാവ് തായാടി നിലം പറമ്പ് സിസിൽ ഡിക്കിയുടെ മകൻ ക്രിസ്റ്റഫറിയാണ് (37) നാടുകടത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് രാത്രി സമയത്ത് പണവും മൊബൈൽ ഫോണും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തട്ടിപ്പറിക്കുകയും ട്രെയിനിൽ വെച്ച് കളവ് നടത്തുകയും, പൊതു സ്ഥലത്തുവെച്ച് കലഹമുണ്ടാക്കി ആളുകളെ കല്ല് ഉപയോഗിച്ചും ബ്ലേഡ് ഉപയോഗിച്ചും, കുപ്പി പൊട്ടിച്ചും മരണം വരെ സംഭവിക്കാവുന്ന ദേഹോപദ്രവം ചെയ്തയാളും പോലീസിനു നേരെ വടിവാൾ വീശി പോലീസ് വാഹനത്തിന് കേടുപാടു വരുത്തുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് കസബ, നടക്കാവ് റെയിൽവേ പോലീസ് എന്നിവിടങ്ങളിൽ നിരവധി കേസുകളിൽപ്പെട്ട കൊടും കുറ്റവാളിയായ ഇയാളെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ 31 മുതൽ ഒരു വർഷക്കാലത്തേക്കാണ് നാടുകടത്തിയത്.
Share news