വിസി നിയമനത്തിന് മാനദണ്ഡം വേണ്ടെന്ന നിലപാട് അപകടകരം; മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കുന്നതിന് മാനദണ്ഡമൊന്നും വേണ്ടെന്ന സാഹചര്യം ഏറെ അപകടകരമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജനാധിപത്യ സംവിധാനത്തിനകത്ത് സർക്കാരുമായി ബന്ധപ്പെട്ട് ചെയ്യുന്നതിനു പകരമുള്ള രീതികൾ ജനാധിപത്യ ധംസ്വനമാണ്. സർവകലാശാലകളിൽ സ്ഥിരം വിസിമാർ ഇല്ലാത്ത അവസ്ഥ അക്കാദമിക പ്രശ്നമായിട്ട് ഉയർന്നുനിൽക്കുകയാണ്.

വിദ്യാഭ്യാസത്തിന്റെ പൊതുസ്വാഭാവത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യപ്പെടണമെന്ന് മന്ത്രി പറഞ്ഞു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റ 2023ലെ മുണ്ടശ്ശേരി സ്‌മാരക പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളഭാഷയുടെ വികാസത്തിനും വിദ്യാഭ്യാസ പരിഷ്‌കാരത്തിനും ജോസഫ് മുണ്ടശ്ശേരി നൽകിയ സംഭാവനകളെന്നും ഓർക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

