ബാലാലയ പ്രതിഷ്ഠയും പുനർ നിർമ്മാണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു

കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ക്ഷേത്ര പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി ഭക്തിനിർഭരമായ ചടങ്ങുകളോടെ പ്രതിഷ്ഠ ബാലാലയത്തിലേയ്ക്ക് മാറ്റുന്ന ചടങ്ങും, ക്ഷേത്ര പുനർനിർമ്മാണക്കമ്മിറ്റി ഓഫീസ് ഉദ്ഘാടന കർമ്മവും നടന്നു. ക്ഷേത്രം തന്ത്രി എൻ.ഇ. മോഹനൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.പി. മോഹനൻ, കെ വി രാഘവൻ നായർ, ഇ.കെ. മോഹനൻ, എം.കെ മനോജ്, സുധീർ കെ വി എന്നിവർ സംസാരിച്ചു.
