KOYILANDY DIARY.COM

The Perfect News Portal

നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച് പോലീസ്

കോഴിക്കോട്: നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച് ടൗൺ പോലീസ് സ്റ്റേഷൻ. കോഴിക്കോട് സിറ്റി ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് മൊബൈൽ ഫോൺ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. കോഴിക്കോട്  SM Street ൽ നിന്നുമാണ്  തിരൂർ സ്വദേശിയായ അബ്ദുൽ സലാം എന്നയാളുടെ Vivo കമ്പനിയുടെ 1716 മോഡൽ മൊബൈൽ ഫോൺ നഷ്ടപെട്ടത്.
.
.
പരാതി കിട്ടിയ ഉടൻ തന്നെ ടൗൺ പോലീസ് പരാതി രജിസ്റ്റർ ചെയ്യുകയും CEIR portel വഴി ഫോൺ ബ്ലോക്ക് ചെയ്യുകയും ചെയ്തു. CEIR portel ലിൽ trace വന്ന നമ്പറിന്റെ ലൊക്കേഷൻ  SCPO ശ്രീജേഷ് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ണൂരിൽ നിന്ന് കണ്ടെത്തി മൊബൈൽ ഉടമസ്ഥനെ ഏൽപ്പിച്ചു.
Share news