കൊയിലാണ്ടി സബ്ജില്ല സ്കൂൾ കലോത്സവത്തിൻ്റെ സ്റ്റേജ് & പന്തൽ കാൽനാട്ടൽ കർമ്മം മുൻ മന്ത്രി പി.കെ.കെ ബാവ നിർവ്വഹിച്ചു

കൊയിലാണ്ടി: നവംബർ 4,5,6,7 തിയ്യതികളിൽ കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളിൽവെച്ച് നടക്കുന്ന കൊയിലാണ്ടി സബ്ജില്ല സ്കൂൾ കലോത്സവത്തിൻ്റെ സ്റ്റേജ് & പന്തൽ കാൽനാട്ടൽ കർമ്മം മുൻ മന്ത്രി പി.കെ.കെ ബാവ നിർവ്വഹിച്ചു. സ്വാഗതസംഘം ചെയർപേഴ്സൺ സതി കിഴക്കയിൽ, ജനറൽ കൺവീനർ ഷൈനി ടീച്ചർ, ഷരീഫ് കാപ്പാട്, ബഷീർ വടക്കയിൽ, സിറാജ് ഇ, ബിജു കാവിൽ, നിഷാന്ത് മാസ്റ്റർ, മുനീർ മാസ്റ്റർ, മുഹമ്മദലി ഹാജി, ഫാറൂഖ് മാളിയേക്കൽ, രമേശൻ മാസ്റ്റർ, റഹീം മാസ്റ്റർ, റഊഫ് കെ.എം, ഹാരിസ് ഹിലാൽ, ഉമ്മർ കമ്പായത്തിൽ, മുനീർ പി.കെ, മുഹമ്മദ് സാലിഹ്, ദംസാസ് തുടങ്ങിയവർ സംബന്ധിച്ചു.
