കറവ പശുക്കൾക്ക് ധാതുലവണ മിശ്രിതം നൽകി

കൊയിലാണ്ടി: മൂടാടിയിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മുഴുവൻ കറവ പശുക്കൾക്കും ധാതുലവണ മിശ്രിതം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ധാതു ലവണമിശ്രിതം വിതരണം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. കെ. മോഹനൻ അധ്യക്ഷത വഹിച്ചു.

കറവപ്പശുക്കളിൽ കാത്സ്യം, മറ്റ് ധാതു ലവണങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഓരോ പശുവിനും 15 കിലോവീതം ധാതുലവണ മിശ്രിതം സൗജന്യമായി ഗ്രാമപഞ്ചായത്ത് നൽകുന്നത്. ഇത് കൂടാതെ പാലിന് ലിറ്ററിന് 3 രൂപ സബ്സിഡി, കാലിത്തീറ്റ സബ്സിഡി, കന്നുകാലികൾക് ഇൻഷൂറൻസ് എന്നിവയും ക്ഷീര കർഷകർക്ക് നൽകുന്നുണ്ട്. ഡോ. പ്രസിന ലൂക്കോസ് സ്വാഗതവും ഷബീർ നന്ദിയും പറഞ്ഞു.

