അഭിനന്ദനങ്ങളുമായി രോഹന്റെ വീട്ടിൽ എം.എൽ. എ. എത്തി

കൊയിലാണ്ടി : ഇന്ത്യൻ അണ്ടർ – 19 ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച്, കൊയിലാണ്ടിക്ക് അഭിമാനമായ രോഹൻ എസ്. കുന്നുമ്മലിനെ കെ. ദാസൻ എം. എൽ. എ. അഭനന്ദിച്ചു. ഞായറാഴ്ച രോഹന്റെ വീട്ടിലെത്തിയാണ് എം. എൽ. എ. രോഹനെയും മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കണ്ട് അഭിനന്ദനം അറിയിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി മുംബൈയിലേക്ക് തിരിക്കുന്നതിന്റെ ഒരുക്കത്തിലായിരുന്നു നാട്ടുകാരൻകൂടിയായ എം. എൽ. എ. യുടെ സന്ദർശനം. 30 ന് മുംബൈയിലാണ് ആദ്യ മത്സരം. രാഹുൽ ദ്രാവിഡാണ് ഇവരുടെ ടീമിന്റെ പരിശീലകൻ.
കഴിഞ്ഞ വർഷം കേരളതതിനായി നടത്തിയ മികച്ച പ്രകടനമാണ് രോഹന് ഇന്ത്യൻ ടീമിലെത്താൻ സഹായിച്ചത്. വലംകയയൻ ഓപ്പൺ ബാറ്റ്‌സ്മാനായ രോഹന് കുച്ച് ബെഹാർ ട്രോഫിയിൽ ഡൽഹിക്കെതിരെ ഡബിൾ സെഞ്ച്വറി നേടാൻ കഴിഞ്ഞിരുന്നു. 464 റൺസാണ് ഈ കളിയിൽ രോഹൻ നേടിയത്. കേരളത്തിനായി ഇതുവരെ 1012 റൺസ് നേടി. മലബാർ കൃസ്ത്യൻ കോളജിലെ ബിരുധ വിദ്യാർത്ഥിയായ രോഹൻ ടി – 20 മത്സരങ്ങൾക്കുള്ള സീനിയർ ടീമിൽ പ്രവേശനം ലഭിച്ചിരിക്കുകയാണ്. ഇംഗ്ല്ണ്ടിനെതിരെയുല്‌ള ഏകദിന പരനമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. 30 ാം തിയ്യതി നടക്കുന്ന ആദ്യ മത്സരം കാണുവാനുള്ള ഒരുക്കത്തിലാണ് രോഹന്റെ കുടുംബവും നാടും.

