കർഷകസംഘം ഏരിയാ കൺവൻഷൻ പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കൺവൻഷൻ ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കർഷകഭവനിൽ നടന്ന പരിപാടിയിൽ ഏരിയാ പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ടി. വി. ഗിരിജ, ഏരിയാ സെക്രട്ടറി കെ. ഷിജുമാസ്റ്റർ എന്നിവർ സംസാരിച്ചു. ഏരിയായിൽ 18000 അംഗങ്ങളെ ചേർക്കാൻ കൺവൻഷൻ തീരുമാനിച്ചു.
വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കുറ്റ്യാടി ഇറിഗേഷൻ കനാലിൽ അറ്റകുറ്റപണികൾ തീർത്ത് അടിയന്തിരമായി തുറന്ന് വിടണമെന്ന് കൺവൻഷൻ പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

