നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. ദിവ്യയുടെ ഭീഷണിയുടെ സ്വരമുള്ള പ്രസംഗമാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം അഴിമതിക്കെതിരെ നടത്തിയ സദുദ്ദേശപരമായ പ്രസംഗമാണെന്നും അത്മഹത്യയ്ക്ക് പ്രേരണയാകുന്ന ഒരു വാക്ക് പോലും അതിലില്ലെന്നുമായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദം ഉച്ചയ്ക്ക് ശേഷം കേള്‍ക്കും.

