കോഴിക്കോട് ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷാദ് ആണ് പിടിയിലായത്. സ്കൂട്ടർ യാത്രക്കാരനായ നരിപ്പറ്റ സ്വദേശി രാജേഷാണ് അപകടത്തിൽ മരിച്ചത്. ബസ് ഇടിച്ചയുടൻ റോഡിലേക്ക് വീണ രാജേഷിൻ്റെ തലയിലൂടെ ബസിൻ്റെ ടയർ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
