KOYILANDY DIARY.COM

The Perfect News Portal

കാറിൽ കയറി കെട്ടിയിട്ട് പണം കവർന്നതായുള്ള സംഭവം കെട്ടിച്ചമച്ചതും ജനങ്ങളെ കബളിപ്പിക്കുന്നതുമെന്ന് റൂറൽ എസ്.പി

കൊയിലാണ്ടി: കാറിൽ കയറി കെട്ടിയിട്ട് പണം കവർന്നതായുള്ള സംഭവം കെട്ടിച്ചമച്ചതും ജനങ്ങളെ കബളിപ്പിക്കുന്നതുമെന്ന് റൂറൽ എസ്.പി. കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റകൃത്യമെന്നും, സംഭവം പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതായും എസ്. പി മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ദിവസം പരാതി ലഭിച്ച ഉടനെ തന്നെ പോലീസ് ഇത് സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു.
നേരത്തെ ഇവർ പദ്ധതി തയ്യാറാക്കിയിരുന്നു. സുഹൈലും താഹയുമാണ് പദ്ധതി പ്ലാൻ ചെയ്തത്. പൊതു ജനത്തെ കബളിപ്പിക്കുന്ന രീതിയിൽ നടത്തിയ രീതിയിലാണ് കവർച്ച നടത്തിയത്. പരാതിയിൽ പറഞ്ഞ സാഹചര്യങ്ങളും, വിവിധ സി.സി.ടി.വി. ക്യാമറകളും ചുരുങ്ങിയ സമയത്തിനുള്ളിൽ പോലീസ് അപ്പോൾ തന്നെ പരിശോധിച്ചു. ഇതോടെയാണ് കേസ് നാടകമാണെന്ന് തെളിഞ്ഞത്.
ഡി.വൈ.എസ്.പി. ആർ.ഹരിപ്രസാദ്, സി.ഐ. ശ്രീലാൽ ചന്ദ്ര ശേഖർ, എസ്.ഐ. ജിതേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സംഭവം നടക്കുന്നതിന് തലേ ദിവസം 62 ലക്ഷം രൂപ സുഹൈൽ വിവിധ ബാങ്കുകളിൽ നിന്നും പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതയി എസ്.പി. പറഞ്ഞു. എ.ടി.എം.ഏജൻസി പരാതി നൽകിയതായും എസ്.പി. പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകുമെന്നാണ് അറിയുന്നത്.
Share news