KOYILANDY DIARY.COM

The Perfect News Portal

ജി എസ് ടി ഓഫിസ് മാർച്ചും ധർണ്ണയും വിജയിപ്പിക്കും കേരള വ്യാപാരി വ്യവസായി സമിതി

കൊയിലാണ്ടി: കെട്ടിട വാടകക്കും, വാടകക്ക് എടുക്കുന്ന ഭൂമിക്കും 18 ശതമാനം ജി എസ് ടി ഏർപ്പെടുത്താനുള്ള കേന്ദ്ര  ജി എസ് ടി കൗൺസിലിന്റെയും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപെട്ടു കൊണ്ട് ഒക്ടോബർ 24ന് ജി എസ് ടി ജില്ല ഓഫിസിലേക്ക് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റി തീരുമാനിച്ച മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി ഏരിയ കമ്മറ്റി യോഗം തീരുമാനിച്ചു.
.
.
ഓൺ ലൈൻ വ്യാപാരത്തിന്റെയും മാളുകളുടെയും ഹൈപ്പർ മാർക്കറ്റുകളുടെയും കടന്നു വരവോടുകൂടി പ്രതിസന്ധ്യയിലായ ചെറുകിട വ്യാപാര മേഖലയെ പൂർണ്ണമായും തകർക്കുന്നതാണ് ഇ തീരുമാനമെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ സി കെ മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ല ജോ : സെക്രടറി പി ആർ രഘുത്തമൻ, എം എം ബാബു, ടി ടി ബൈജു, വി പി ശങ്കരൻ ശാരുതി, ബൈജു പഞ്ചമി എന്നിവർ സംസാരിച്ചു.
Share news