എ കെ എസ് ടി യു ജനയുഗം സഹപാഠി അറിവുത്സവം ജില്ലാതല മത്സരം ശനിയാഴ്ച നടക്കും

കൊയിലാണ്ടി: എ കെ എസ് ടി യു ജനയുഗം സഹപാഠി അറിവുത്സവം ജില്ലാതല മത്സരം ശനിയാഴ്ച കൊയിലാണ്ടിയിൽ നടക്കും. ജനയുഗം ദിനപത്രം ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയനുമായി സഹകരിച്ച് നടത്തുന്ന അറിവുത്സവം സീസൺ 7 ജില്ലാതല മത്സരം ഒക്ടോബർ 19 ന് കൊയിലാണ്ടി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് നടക്കുന്നത്. 17 സബ് ജില്ലകളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരാണ് ജില്ലാതലത്തിൽ പങ്കെടുക്കുക.

എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങളോടൊപ്പം സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡും നൽകുന്നതാണ്. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. സമാപന യോഗം ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ജനയുഗം യൂനിറ്റ് മാനേജർ കെ.കെ ബാലൻ മാസ്റ്റർ, നിധീഷ് നടേരി, എം നാരായണൻ മാസ്റ്റർ, ഇ കെ അജിത്, അഡ്വ. സുനിൽ മോഹൻ, കെ കെ സുധാകരൻ എന്നിവർ പങ്കെടുക്കും.
