താമരശേരി ചുരത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

താമരശേരി ചുരത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. ചുരത്തിലെ ഒന്നാം വളവിന് താഴെയാണ് അപകടം സംഭവിച്ചത്. രണ്ട് കാറുകളും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റിലെ യാത്രക്കാരിയ്ക്കാണ് പരുക്കേറ്റത്. ചുരം ഇറങ്ങി വരുകയായിരുന്ന ബുള്ളറ്റിൽ കാറിടിക്കുകയായിരുന്നു. ഈ കാറിൽ മറ്റൊരു കാറും ഇടിച്ചാണ് അപകടം സംഭവിച്ചത്.
