ഫയർ ആൻഡ് റെസ്ക്യു സർവീസ് സ്പോർട്സ് മീറ്റിൽ കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ജേതാക്കളായി

കൊയിലാണ്ടി: ഫയർ ആൻഡ് റെസ്ക്യു സർവീസ് സ്പോർട്സ് മീറ്റിൽ മൂന്നാം തവണയും കൊയിലാണ്ടി ജേതാക്കളായി. മീറ്റിൻ്റെ ഭാഗമായി നടന്ന കോഴിക്കോട് ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക് സ്റ്റേഷൻ ടീം വിജയിച്ചിരിക്കുന്നത്. കോഴിക്കോട് മേഖല ഫയർ ഓഫീസർ രജീഷ് ജേതാക്കൾക്ക് പുരസ്കാരം നൽകി. ഫൈനലിൽ കോഴിക്കോട് ബീച്ച് സ്റ്റേഷനും കൊയിലാണ്ടി സ്റ്റേഷനും തമ്മിലായിരുന്നു മാറ്റുരച്ചത്.
