KOYILANDY DIARY.COM

The Perfect News Portal

അങ്കണവാടി ജീവനക്കാർ മാർച്ച്‌ നടത്തി

കോഴിക്കോട്: അങ്കണവാടി ജീവനക്കാർ വനിതാ ശിശുക്ഷേമസമിതി ജില്ലാ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌  അസോസിയേഷൻ നേതൃത്വത്തിലുള്ള സമരം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്തു.
പോഷൺ ട്രാക്കിന്റെ പ്രയാസം പരിഹരിക്കുക, ഇൻസെന്റീവ് കുടിശ്ശിക നൽകുക, കേന്ദ്ര ബജറ്റിൽ വെട്ടിക്കുറച്ച ഐസിഡിഎസ് ഫണ്ട് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. എം ഷിംജില അധ്യക്ഷത വഹിച്ചു. പി എം ​ഗീത, ഇ എം രജനി എന്നിവർ സംസാരിച്ചു. കെ ഷീബ സ്വാ​ഗതവും സജിനി നന്ദിയും പറഞ്ഞു.

 

Share news