ചെങ്ങോട്ടുകാവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഉളളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ കൊയിലാണ്ടി അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 7:30 യോടു കൂടിയാണ് കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഓട്ടോയും എതിരെ വന്ന കാറും തമ്മിൽ ചെങ്ങോട്ടുകാവിൽ കൂട്ടിയിടിച്ച് ഡ്രൈവർ മഹമൂദ് ഓട്ടോയിൽ കുടുങ്ങിയത്.

വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ ഇലക്ട്രിക് ഓട്ടോ ഓടിച്ച ഡ്രൈവർ മഹമൂദ് ഓട്ടോയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. ഉടൻതന്നെ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹന ത്തിന്ർറെ ചില ഭാഗങ്ങൾ കട്ട് ചെയ്ത് അദ്ധേഹത്തെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും വലിയ പരിക്കില്ല. ASTO അനിൽകുമാരിന്റെ നേതൃത്വത്തിൽ Gr: ASTO മജീദ് എം, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജാഹിർ എം, സുകേഷ് കെ ബി, അനൂപ് എൻ പി, രജിലേഷ്, ഷാജു, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

