KOYILANDY DIARY.COM

The Perfect News Portal

ഷരീഫ് വി കാപ്പാടിൻ്റെ ” ഓർമകൾക്കെന്തൊരു സുഗന്ധം ” പുസ്തകം പ്രകാശനം ചെയ്തു.

കൊയിലാണ്ടി: ”ഓർമകൾക്കെന്തൊരു സുഗന്ധം” പുസ്തകം പ്രകാശനം ചെയ്തു. ഷരീഫ് വി കാപ്പാടിൻ്റെ രണ്ട് യാത്രാ വിവരണങ്ങളടങ്ങിയ ഓർമകൾക്കെന്തൊരു സുഗന്ധം എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ് കഥാകൃത്ത് അബൂബക്കർ കാപ്പാടിന് നൽകി പ്രകാശനം ചെയ്തു. ഓർമകളുടെ മഴവിൽ ഭൂപടം (നോവൽ), ഇത് അസ്വാഭാവിക മരണം (കഥകൾ) എന്നീ പുസ്തകങ്ങൾക്കു ശേഷമെഴുതിയ മൂന്നാമത്തെ പുസ്തകമാണിത്.
പേരക്ക ബുക്സ് ഏഴാം വാർഷിക ചടങ്ങിലാണ് പ്രകാശന കർമ്മം നടന്നത്. ചടങ്ങ് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ യു.കെ കുമാരൻ, പി.പി ശ്രീധരനുണ്ണി, സത്യചന്ദ്രൻ പൊയിൽക്കാവ്, കാനേഷ് പൂനൂർ, ഹംസ ആലുങ്ങൽ, റഹ്മാൻ കിടങ്ങയം, ഷാഹിന. ഇ.കെ, ബിന്ദു ബാബു, ബിനേഷ് ചേമഞ്ചേരി, ആരിഫ അബ്ദുൽ ഗഫൂർ, രേഷ്മ ബാവ, പുരുഷൻ ചെറുകുന്ന് എന്നിവർ സംബന്ധിച്ചു.
Share news