KOYILANDY DIARY.COM

The Perfect News Portal

എസ്എൻഡിപി കോളേജിൽ ഓറിയന്റേഷൻ പ്രോഗ്രാമിന് തുടക്കമായി

കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക്  വേണ്ടിയുള്ള ദ്വിദിന ഓറിയന്റേഷൻ പ്രോഗ്രാമിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്  നിർവ്വഹിച്ചു. പുതിയ വിദ്യാർത്ഥികൾ കാലഘട്ടത്തിനും സമൂഹത്തിനും അനുസൃതമായി വിദ്യാഭ്യാസ പ്രവർത്തനം നടത്തണമെന്ന് ഉദ്ഘാടക ബോധ്യപ്പെടുത്തി.
നാലുവർഷ ബിരുദ പ്രോഗ്രാം അന്താരാഷ്ട്ര തലത്തിൽ ഒട്ടേറെ സാധ്യതകളാണ് തുറന്നുവിടുന്നതെന്നും അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി. പി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ഡോ. സന്ധ്യ പി പിള്ള, ഡോ. ഷാജി മാരാം വീട്ടിൽ, ചാന്ദിനി.പി.എം, ജെസിഐ ഇന്റർനാഷണൽ ട്രെയിനർ ഭരത്ദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിവിധ സെഷനുകളിൽ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കപ്പെട്ടു.
Share news