കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു. പ്രസിഡണ്ട് എൻ കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും തുടർന്ന് ജന്മദിനാശംസകൾ അർപ്പിച്ചുകൊണ്ട് യൂണിറ്റ് വൈസ്. പ്രസിഡണ്ട് സുകുമാരൻ മാസ്റ്റർ, സ്റ്റേറ്റ് കൗൺസിലർ ഇ അശോകൻ, ഇ. ചന്ദ്രൻ, രാഘവൻ മാസ്റ്റർ, ദാമോദരൻ നായർ, ഇ. ദാസൂട്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി പുഷ്പരാജ് സ്വാഗതവും ട്രഷറർ പ്രേമസുധ നന്ദിയും പറഞ്ഞു.
