കൊയിലാണ്ടി ഉപജില്ല കായികമേള ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല കായികമേള ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ 2500 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ എൻ വി പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.

എ ഇ ഒ മഞ്ജു എം കെ പതാക ഉയർത്തി, ചടങ്ങിൽ വാർഡ് കൗൺസിലർ എ ലളിത, ബ്രിജീഷ് ഗണേഷ് കക്കഞ്ചേരി, അനിൽ, ടി കെ ബിജു, നിഷാന്ത്, ബഷീർ വടക്കയിൽ, നിഖിൽ, ബാലകൃഷ്ണൻ, ശ്രീഷു, സുരേഷ് ബാബു, പ്രേംബാസിൽ, രൂപേഷ്, കെ കെ മനോജ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

