തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വയോസേവന അവാർഡ് കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക്

കൊയിലാണ്ടി: വയോജന പരിപാലനത്തിൽ മികച്ച മാതൃകകൾ കാഴ്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വയോസേവന അവാർഡ് കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക്. മന്ത്രി ആർ. ബിന്ദുവിൽ നിന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അവാർഡ് ഏറ്റുവാങ്ങി. തിരൂർ വാഗൺ ട്രാജഡി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, സെക്രട്ടറി ഇന്ദു എസ്. ശങ്കരി, ഐസിഡിഎസ് സൂപ്പർ വൈസർ ഷിബില എന്നിവർ സന്നിഹിതരായി.
