KOYILANDY DIARY.COM

The Perfect News Portal

അൻവറിനെതിരെ നടപടി എടുത്തത് ബിജെപിയുടെ പ്രീതി പിടിച്ചു പറ്റാൻ; സി പി എ അസീസ്

അരിക്കുളം: പി വി അൻവർ എം എൽ എക്കെതിരെ സി.പി.എം. നടപടിയെടുത്തത് ബിജെപിയുടെ പ്രീതി പിടിച്ചു പറ്റാനാണെന്ന് കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി സി പി എ അസീസ് പറഞ്ഞു. അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച സി എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഇ കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ആർ കെ മുനീർ മുഖ്യ പ്രഭാഷണം നടത്തി.   കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി സി എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വി വി എം ബഷീർ, കെ എം മുഹമ്മദ്‌, റഫീഖ് കെ, അമ്മത് എം പി, നാസർ സി, മുഹമ്മദ്‌ സക്കറിയ കെ എം, അഷ്‌റഫ്‌ എൻ കെ, പി പി കെ അബ്ദുള്ള, അബ്ദുസലാം കെ എം 
എന്നിവർ സംസാരിച്ചു. 
Share news