KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം നടന്നു

കൊയിലാണ്ടി: ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം ബാങ്കിൻറെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓഹരി ഉടമകൾക്ക് 15 ശതമാനം ഡിവിഡന്റ് നൽകാനുള്ള തീരുമാനത്തിന് യോഗം അംഗീകാരം നൽകി.
ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന റിപ്പോർട്ടിനും വരവ് ചെലവ് കണക്കിനും സപ്ലിമെൻററി ബജറ്റിനും കരട് ബജറ്റിനും പൊതുയോഗം അംഗീകാരം നൽകി. പൊതുയോഗത്തിൽ ബാങ്ക് സെക്രട്ടറി ധനഞ്ജയ്, എം പി അശോകൻ, ടി വി ചന്ദ്രഹാസൻ, എൻ ഉണ്ണി റിജുല, രവിത്ത് കെ കെ, നദീർ കാപ്പാട്, പി കെ പ്രസാദ് എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് പി കെ സത്യൻ സ്വാഗതവും വി മുസ്തഫ നന്ദിയും പറഞ്ഞു.

Share news