KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ  നിർമ്മിച്ച ഹൈടെക് നഴ്സറി കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ നിർമ്മിച്ച ഹൈടെക് നഴ്സറി കെട്ടിടം ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീലഎം.എൽ.എ.യുടെ അധ്യക്ഷതയിൽ ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു. കെട്ടിടം നിർമിക്കാൻ സൗജന്യമായി ഭൂമി നൽകിയ മുൻ പി.ടി.എ. പ്രസിഡൻ്റ്  കണ്ണൻ കടവ് അഹമ്മദ് കോയ ഹാജിയെ ചടങ്ങൽ ആദരിച്ചു.
.
.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, സിന്ധു സുരേഷ്, ഷീബ ശ്രീധരൻ, അതുല്യ ബൈജു, വിജയൻ കണ്ണഞ്ചേരി, ഷബ്ന ഉമ്മാരിയിൽ, പി.ടി.എ. പ്രസിഡൻറ് വി. മുസ്തഫ, പ്രിൽസിപ്പൾ ടി.കെ ഷെറീന, പ്രധാന അധ്യാപിക കെ.കെ. വിജിത, മേനേജർ ടി.കെ. ജനാർദ്ദനൻ, എ.പി. സതീശ് ബാബു, പി.കെ. അനീഷ് സി. ബൈജു, കെ.കെ. ഫാറൂഖ് എന്നിവർ സംസാരിച്ചു.
Share news