അലയൻസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
കൊയിലാണ്ടി: അലയൻസ് ക്ലബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ഓണാഘോഷം സംഘടിപ്പിച്ചു. ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ചന്ദ്രശേഖരൻ, വി പി.സുകുമാരൻ, ഗോപിനാഥ് വായനാരി, ബാലൻ അമ്പാടി, വി.ടി. അബ്ദുറഹിമാൻ, പി.കെ. ശ്രീധരൻ, കെ. അശോകൻ, എ.വി. ശശി, ബാബുരാജ് ചിത്രാലയം, എം. സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
