ഇരിങ്ങൽ ‘കൈത്താങ്ങ്’ ചാരിറ്റബിൾ കൂട്ടായ്മയുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടന്നു
ഇരിങ്ങൽ ‘കൈത്താങ്ങ്’ ചാരിറ്റബിൾ കൂട്ടായ്മയുടെ ഓണാഘോഷം വർണ്ണ പൊലിമയോടെ നടന്നു. ഡോ. കെ പി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കെ കെ അഭിലാഷ് അധ്യക്ഷത വഹിച്ചു. പടന്നയിൽ രത്നാകരൻ, സബീഷ് കുന്നങ്ങോത്ത്, കെ.കെ. ലിബിൻ, എം .ടി സജീവൻ, കെ കെ ജഗന്നാഥൻ, സുഷമ.എം, ജ്യോതികൃഷ്ണ, ശ്രീജ പി.ടി എന്നിവർ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് മുതിർന്നവരുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
