KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ 1997 SSLC ബാച്ചിന്റെ നേതൃത്വത്തിൽ പുസ്ത പ്രകാശനം സംഘടിപ്പിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ 1997 SSLC ബാച്ചിന്റെ നേതൃത്വത്തിൽ പുസ്ത പ്രകാശനം സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ബിഷ്മില പി.ടിയുടെ ഏക എന്ന ആദ്യ കവിതാ സമാഹാരം തിരുവങ്ങൂർ സ്കൂളിൽ വെച്ച് പ്രകാശനം ചെയ്തു. തിരുവങ്ങൂർ സ്ക്കൂളിലെ (റിട്ട) അംബുജ ടീച്ചർ പുസ്തകം ഏറ്റുവാങ്ങി. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.
പുസ്തകപരിചയം പ്രസാധകനും, ലേഖകനുമായ ഹരികുമാർ ഇളയിടത്തും ആയിരുന്നു. നാടക പ്രവർത്തകൻ രാഗേഷ് പുല്ലാട്ട്, സംഗിത അദ്ധ്യാപകൻ സുനിൽ തിരുവങ്ങൂർ, ഫൈസൽ അസിയാൻ എന്നിവർ ആശംസ അറിയിച്ചു. സനൽ തിരുവങ്ങൂർ സ്വാഗതവും സവിത ബൈജു നന്ദിയും പറഞ്ഞു.
Share news