സാഗർ വിയ്യൂരിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
കൊയിലാണ്ടി: സാഗർ വിയ്യൂരിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. സാഗർ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡൽ നേടിയ ഹരീഷ് കുമാർ ചാത്തോത്തിനു എലത്തൂർ പോലീസ് ഹൌസ് ഓഫീസർ ശംഭുനാഥ് മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് ഓണ സദ്യയും, വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി.
