KOYILANDY DIARY.COM

The Perfect News Portal

സോളാർ എനർജി കോർപ്പറേഷനുമായുള്ള 500 മെഗാവാട്ടിന്റെ വൈദ്യുതിവാങ്ങൽ കരാർ ഒപ്പിട്ടതായി മന്ത്രി കെ കൃഷ്ണൻ കുട്ടി

സോളാർ എനർജി കോർപ്പറേഷനുമായുള്ള 500 മെഗാവാട്ടിന്റെ വൈദ്യുതി വാങ്ങൽ കരാർ ഒപ്പിട്ടതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. 2026 സെപ്‌റ്റംബർ മാസം മുതൽ വൈദ്യുതി കിട്ടി തുടങ്ങും. യൂണിറ്റിന് 3.49 രൂപ എന്ന നിരക്കിലാണ് വൈദ്യുതി ലഭിക്കുന്നത്.

 

ആതിരപ്പള്ളി പദ്ധതിയിൽ പാരിസ്ഥിതിക ആഘാതം ഉണ്ടാവുമെങ്കിലും പരിഹാരമുണ്ടെന്നും എന്നും മന്ത്രി പറഞ്ഞു. ആതിരപ്പിള്ളി, ആണവ നിലയ വിഷയത്തിൽ സർക്കാർ നയപരമായിട്ടേ തീരുമാനം സ്വീകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Share news