അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഓണം വിപണനമേള ആരംഭിച്ചു
കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡുമായി സഹകരിച്ച് ഓണം വിപണനമേള ആരംഭിച്ചു. ഉദ്ഘാടനം അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് AM സുഗതൻ മാസ്റ്റർ കൊയമ്പ്രത്ത് അമ്മതിന് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് സി. അശ്വനിദേവ് അധ്യക്ഷത വഹിച്ചു. സികെ ദിനൂപ്, വി ബഷീർ, ഇ പി രാഗേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി സി എം ചന്ദ്രശേഖരൻ നന്ദി പറഞ്ഞു.
