വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടന്നു. കേരള സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, കൊയിലാണ്ടി നഗരസഭ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ കോതമംഗലം ഗവ. എൽ പി സ്കൂളിൽ വച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷീന ടി.കെ. അധ്യക്ഷയായിരുന്നു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി, വാർഡ് കൗൺസിലർ മനോജ് പായറ്റു വളപ്പിൽ, ഡോ. ജസീല സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ബി ജി അഭിലാഷ് ക്യാമ്പിനെക്കുറിച്ചു വിവരിച്ചു.

ഡോക്ടർമാരായ ഡോ. അഖിൽ എസ് കുമാർ, ഡോ. അനുശ്രീ, ഡോ. ജസീല, ഡോ. ഹെന്ന കുഞ്ഞബ്ദുള്ള, ഡോ. ബബിത, ഡോ. റിൻസി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർ ചികിത്സക്കായി പുളിയഞ്ചേരിയിലുള്ള നഗരസഭ ആയുർവേദ ഡിസ്പെൻസറിയിൽ തുടർ ചികിത്സ ലഭിക്കും.
