KOYILANDY DIARY.COM

The Perfect News Portal

വിൽപ്പനയിൽ സൂപ്പർ ഹിറ്റായി തിരുവോണം ബമ്പർ; ഇതുവരെ വിറ്റത് 23 ലക്ഷം

ഹിറ്റായി തിരുവോണം ബമ്പർ ടിക്കറ്റിന്റെ വിൽപന. ഇതിനോടകം വിറ്റുതീർന്നത് 23 ലക്ഷത്തിനുമേൽ ടിക്കറ്റുകളാണ്. നിലവിൽ അച്ചടിച്ച ടിക്കറ്റുകളിൽ ഏറെയും വിറ്റുതീർന്നിട്ടുണ്ട്. പാലക്കാടാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിലുള്ളത്. കേരളത്തിൽ മാത്രമാണ് നിലവിൽ സംസ്ഥാന ഭാഗ്യക്കുറിക്ക് വിൽപ്പനയുള്ളുവെന്നും പേപ്പർ ലോട്ടറിയായി മാത്രമേ വിൽക്കുന്നുള്ളു എന്നുമുള്ള അവബോധ പ്രചാരണം വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.

 

 

തമിഴ്, ഹിന്ദി ഭാഷകളിലായി ഓൺലൈൻ, വാട്‌സാപ്പ് ലോട്ടറികൾക്കെതിരേയുള്ള അവബോധ പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്. 25 കോടി രൂപയാണ് തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനം. 20 പേർക്ക് ഒരു കോടി രൂപവീതം രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനമായും ലഭിക്കും.

Share news