പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടുത്തം; രണ്ട് പേർ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടുത്തം. രണ്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ ഓഫീസ് ജീവനക്കാരിയായ വൈഷ്ണ (34) ആണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകട കാരണം വ്യക്തമല്ല.

രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഷുറന്‍സ് ഓഫീസിനകത്താണ് തീപ്പിടിത്തമുണ്ടായത്. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ എത്തി. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഓഫീസ് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.



                        
