വന്മുകം – എളമ്പിലാട് സ്കൂളിൽ മികച്ച കുട്ടി കർഷകനെ തെങ്ങിൻ തൈ നൽകി ആദരിച്ചു.
ചിങ്ങപുരം: ലോക നാളീകേര ദിനത്തിൽ മൂടാടി പഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായ വന്മുകം – എളമ്പിലാട് എം.എൽ.പി. സ്കൂളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി ലിയോൺജിത്തിനെ തെങ്ങിൻ തൈ നൽകി ആദരിച്ചു. വാർഡ് മെമ്പർ ടി.എം. രജുല പൊന്നാടയണിയിച്ച് തെങ്ങിൻ തൈ കൈമാറി.

പി.ടി.എ. പ്രസിഡൻ്റ് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, പി. നൂറുൽ ഫിദ, ടി.പി.ജസ മറിയം, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു.
