KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ യാത്രാ ക്ലേശം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക്  ബസ്സ് സർവീസ്; ജനകീയ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം യാത്രാ ക്ലേശം അനുഭവിക്കുന്ന കൊയിലാണ്ടി മേഖലയിൽ ബസ്സ് സർവീസ് ആരംഭിക്കുന്നതിനുവേണ്ടി പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും അഭിപ്രായങ്ങൾ തേടി മണ്ഡലത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. പരിപാടി എം എൽ എ കാനത്തിൽ ജമീല ഉദ്‌ഘാടനം  ചെയ്തു. ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് അധ്യക്ഷത വഹിച്ചു.
.

കൊയിലാണ്ടി മേഖലയിലെ യാത്രാ ക്ലേശം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക്  ബസ്സ് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും അഭിപ്രായങ്ങൾ തേടുന്നതിന് വേണ്ടിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്  പഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, KSRTC DTO, ലെയ്സൺ ഓഫീസർ, ബസ്സ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ PWD,  മുൻസിപ്പൽ എഞ്ചിനിയർ റോഡ്സ്), യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളിലെ നാട്ടുകാർ, ബസ് ഉടമകളുടെ പ്രതിനിധികൾ എന്നിവർ അഭിപ്രായങ്ങൾ രേഖപെടുത്തുകയുണ്ടായി. 

.
ചടങ്ങിൽ ആർടിഓ എ സഹദേവൻ, കൊയിലാണ്ടി ജോയിൻ്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എ പി മിനി, കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻമാരായ ഇ കെ അജിത്, കെ ഷിജു തുടങ്ങിയവർ സംസാരിച്ചു.
Share news