പതിനഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, പിഴയും വിധിച്ചു

കൊയിലാണ്ടി: 15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, എൺപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കാവുന്തറ, കാവിൽ, പാലക്കീഴിൽ വീട്ടിൽ ബാബു (50) നെതിരെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.
.

.
2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്, പ്രതിയുടെ വീട്ടിൽവെച്ച് കുട്ടിക്ക് സിഗററ്റ് വലിക്കാൻ നൽകിയതിന് ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് നടന്ന കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം പറയുന്നത്. തുടർന്നു രക്ഷിതാക്കൾ വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു.
.

.
പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർമാരായ ബിനു മോഹൻ പി എ, എം സജീവ്കുമാർ എന്നിവരാണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി..
