KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ മോഷണം നടത്തിയ പ്രതികളെ പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മോഷണം നടത്തിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. ആഗസ്റ്റ് 3ന് പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലും,  കണയങ്കോട് കെ. മാർട്ടിലും മോഷണം നടത്തിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കോഴിക്കോട് കോണാട്ട് ഇരിങ്ങാട്ട് മീത്തൽ കാരാട്ട് താഴം ഇ.എം. അഭിനവ് (24) ചേളന്നൂർ കുമാരസ്വാമി അതിയാനത്തിൽ അന്വയ് രാജ് (21) എന്നീ പ്രതികളെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലെ മോഷണം നടത്തിയത്ന് ക്രൈം നമ്പർ 792/ 24 പ്രകാരവും, കണയങ്കോട് കെ. മാർട്ടിലെ മോഷണവുമായ ബന്ധപ്പെട്ട് ക്രൈം നമ്പർ 793/24 പ്രകാരമാണ് ഇവരുടെ പേരിൽ കേസ്സ് രജിസ്റ്റർ ചെയ്തത്. കൊയിലാണ്ടി സി ഐ. ശ്രീലാൽ ചന്ദ്രശേഖർ, എസ്.ഐ. ദിലീഫ്, എ.എസ്.ഐ. ജലീഷ് കുമാർ, സി.പി.ഒ. മനീഷ്, ഡ്രൈവർ ഗംഗേഷ് തുടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തുന്നത്.

Share news