കൊയിലാണ്ടി ഹാർബറിൽ വിവിധ പദ്ധതികളുടെ നിർമാണ ഉദ്ഘാടനം ആഗസ്റ്റ് 30ന് പ്രധാന മന്ത്രി നിർവ്വഹിക്കും

കൊയിലാണ്ടി ഹാർബറിൽ PMMSY പദ്ധതികളുടെ നിർമാണ ഉദ്ഘാടനം ആഗസ്റ്റ് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രി ഓൺലൈനായി നിർവ്വഹിക്കും. കൊയിലാണ്ടി ഹാർബറിൽ ഉച്ചക്ക് ഒരു മണിക്കാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല, ഫിഷറീസ് സഹമന്ത്രി, സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കും.

കൊയിലാണ്ടി ഹാർബറിൽ നടക്കുന്ന ചടങ്ങിൽ വടകര എം പി ഷാഫി പറമ്പിൽ, കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുെം.

