കുന്ന്യോറമല മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സ്ഥലത്തെ കുടുംബങ്ങളെ എംഎൽഎയും ഡെപ്യൂട്ടി കലക്ടറും സന്ദർശിച്ചു

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമല മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനായി സ്വീകരിച്ച നടപടി എം.എൽഎയും, ഡെപ്യൂട്ടി കലക്ടറും സ്ഥലത്ത് നേരിട്ടെത്തി വിശദീകരിച്ചു. ഇവരെ മാറ്റിപാർപ്പിക്കാനും, ആ കാലയളവിൽ ഇവർക്ക് വാടക വീട്ടൽ താമസിക്കാനായി ഓരോ മാസവും 8000 രൂപവീതം നൽകാനും എം.എൽഎ കലക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു.
.

കൈകൊണ്ട തീരുമാനങ്ങൾ കൊയിലാണ്ടി ഗുരുദേവ കോളേജിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് എം എൽ എ കാനത്തിൽ ജമീലയും ഡപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യനും പ്രദേശവാസികളോട് വിശദീകരിച്ചത്. മാറ്റിത്താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് തയ്യാറാക്കി അക്വയർ ചെയ്യേണ്ട ഭൂമി എത്രയെന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് ഓണത്തിന് മുമ്പ് സമർപ്പിക്കാൻ തീരുമാനിച്ചതായി ഡപ്യൂട്ടി കലക്ടർ യോഗത്തിൽ വിശദീകരിച്ചു.
.

അക്വസിഷൻ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും അതുവരെ പ്രസ്തുത വീടുകളിലെ താമസക്കാരെ വാടക വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ച് ഓരോ വീടിനും മാസം 8000 രൂപ വീതം വാടക നൽകാൻ തീരുമാനിച്ച വിവരവും ജനങ്ങളോട് വിശദീകരിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുധി കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ . കെ സത്യൻ, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ EK അജിത്ത് മാസ്റ്റർ, കൗൺസിലർ സുമതി എന്നിവർ പങ്കെടുത്തു.
