കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത് നടത്തി

കൊയിലാണ്ടി നഗരസഭ ഫയൽ തീർപ്പാക്കുന്നതിനായി ഫയൽ അദാലത്ത് നടത്തി. അദാലത്ത് ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. സത്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ചെയർമാൻ ഇ.കെ. അജിത്ത്, സെക്രട്ടറി ഇന്ദു എസ് ശങ്കരി, എൻജിനിയർ കെ. ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.

അദാലത്തിൽ ടൗൺപ്ലാനിഗ്, റവന്യൂ, ആരോഗ്യ വിഭാഗം എന്നീ വിഭാഗങ്ങളിലായി 15 പരാതികൾ തീർപ്പാക്കി. 5 പരാതികൾ മന്ത്രിതല അദാലത്തിൽ സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകി.
