ഖാദി ഓണം മേളയുടെ ഭാഗമായി രണ്ടാമത് നറുക്കെടുപ്പ് കൊയിലാണ്ടിയിൽ നടന്നു

കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2024 ന്റെ ഭാഗമായി വിതരണം ചെയ്ത സമ്മാനകൂപ്പണുകളുടെ രണ്ടാമത് നറുക്കെടുപ്പ് മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ സത്യൻ നിർവ്വഹിച്ചു.
.

.
കൊയിലാണ്ടി ടൗണിൽ പ്രവർത്തിക്കുന്ന വസ്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ ജിഷ കെ അധ്യക്ഷതവഹിച്ചു. ഖാദി ഓണം മേള ആഗസ്റ്റ് 8 മുതൽ സെപ്റ്റംബർ 14 വരെ നടക്കുമെന്ന് ഓഫീസർ അറിയിച്ചു.
