ഒരടിയോളം വലിപ്പമുള്ള ഭീമൻ നാഗശലഭം കൗതുക കാഴ്ചയായി.

കൊയിലാണ്ടി: ഒരടിയോളം വലിപ്പമുള്ള ഭീമൻ ചിത്രശലഭം കൗതുക കാഴ്ചയായി. കൊയിലാണ്ടി പയറ്റുവളപ്പിൽ സുകന്യ ബാബുവിൻ്റെ വീടിൻ്റെ ഗേറ്റിലാണ് ഇന്ന് അതി രാവിലെ തന്നെ നാഗശലഭം വിരുന്നെത്തിയത്. ഒരു അടിയോളം വലിപ്പത്തിലുള്ള ചിത്രശലഭം ആദ്യമായാണ് കൊയിലാണ്ടിയിൽ കാണപ്പെടുന്നതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

കേരളത്തിൽ എല്ലാ ഭാഗങ്ങളിലും ഇത്തരം ചിത്രശലഭങ്ങളെ സാധാരണയായി കണ്ടുവരുന്നുണ്ടെങ്കിലും വലുപ്പവും അതിനനുസരിച്ചുള്ള ഭംഗിയും ചിറകിൻ്റെ അറ്റത്തായി നാഗത്തോട് സാദൃശ്യമുള്ള രൂപവും ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. ശലഭത്തെ കാണാൻ സമീപത്തെ സ്കൂളുകളിൽ നിന്ന് അധ്യാപകരോടൊപ്പം നിരവധി വിദ്യാർത്ഥികളാണ് എത്തിച്ചേർന്നത്. ശലഭത്തെ ഏറെ നേരം ആസ്വദിച്ചശേഷമാണ് കുട്ടികൾ മടങ്ങിയത്. നിരവധി നാട്ടുകാരും ശലഭത്തെ കാണാനായി എത്തുന്നുണ്ട്.

