ഹേമ കമ്മിറ്റി റിപ്പോർട്ട്; ക്രിമിനൽ കേസെടുക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: സിനിമാരംഗത്ത് സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ കേസെടുക്കണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ നൽകാനും നിർദേശിച്ചിട്ടുണ്ട്.

സർക്കാർ നിലപാട് അറിയിക്കണമെന്ന് പറഞ്ഞ കോടതി ഹർജിയിൽ വനിത കമീഷനെയും കക്ഷി ചേർത്തു. പായിച്ചിറ നവാസ് എന്ന വ്യക്തിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ കേസ് എടുക്കണമെന്ന പൊതു താൽപര്യഹർജിയുമായി കോടതിയെ സമീപിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

