KOYILANDY DIARY.COM

The Perfect News Portal

പുരസ്‌കാര നിറവിൽ കേരള ടൂറിസം വകുപ്പ്; നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

പുരസ്‌കാര നിറവിൽ കേരള ടൂറിസം വകുപ്പ്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും കഴിഞ്ഞ 5 വർഷത്തിനിടയിൽ ടൂറിസം വകുപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. ഒട്ടനവധി പുത്തൻ അനുഭവങ്ങളും ടൂറിസം മേഖലയിൽകൊണ്ട് വരാൻ കേരളത്തിനായി. 2024 ലെ ഐസിആർടി ഗോൾഡ് അവാർഡാണ് ഇപ്പോൾ ടൂറിസം വകുപ്പ് കരസ്ഥമാക്കിയിരിക്കുന്നത്. എംപ്ലോയിങ് ആൻഡ് അപസ്‌കില്ലിങ് ലോക്കൽ കമ്മ്യൂണിറ്റി എന്ന കാറ്റഗറിയിൽ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹമായിരിക്കുന്നത്.

 

ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. തുടർച്ചയായി മൂന്നാം തവണയാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐസിആർടി ഗോൾഡ് അവാർഡ് ലഭിക്കുന്നത്.

Share news