രാജീവ് ഗാന്ധിയുടെ എൺപതാം ജൻമദിനം ആചരിച്ചു

കൊയിലാണ്ടി: രാജീവ് ഗാന്ധിയുടെ എൺപതാം ജൻമദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഇ.എം മനോജ്, കോൺഗ്രസ് ഭാരവാഹികളായ ഇ. രാമചന്ദ്രൻ, എം.എം രമേശൻ, ഒ.കെ. കുമാരൻ, ദീപക് കൈപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
