KOYILANDY DIARY.COM

The Perfect News Portal

സർക്കാർ ശ്രമിക്കുന്നത്‌ ഖാദി വ്യവസായത്തെ പരിപോഷിപ്പിക്കാൻ; മുഖ്യമന്ത്രി

തിരുവനന്തപുരം: ഖാദി വ്യവസായത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഇടപെടലാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി. കെഎസ്എഫ്ഇ ഗാലക്സി ചിട്ടികളുടെ ശാഖാതല ഓണക്കോടി സമ്മാനവിതരണവും ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്മാനങ്ങളായി 3500 രൂപയുടെ ഖാദി വസ്ത്രങ്ങൾ നൽകുന്നത് മാതൃകാപരമാണ്‌. ഇരുപത്തയ്യായിരത്തിലധികം ഖാദി വസ്ത്രങ്ങളാണ് ഇതിലൂടെ വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളിയുടെ നിത്യജീവിതവുമായി ഇഴചേർന്നു കിടക്കുന്ന കെഎസ്എഫ്ഇ ഓണക്കാലത്ത് ഖാദി ബോർഡുമായി ചേർന്ന് ഇത്തരമൊരു സംരംഭത്തിന് മുൻകൈയെടുത്തത് ശ്രദ്ധേയമാണ്. കേരളത്തിലെ ഖാദി തൊഴിലാളികൾക്ക് ഉൽപ്പാദന ഇൻസെന്റീവും ഇൻകം സപ്പോർട്ടും സംസ്ഥാനം നൽകുന്നുണ്ട്. രാജ്യത്ത്‌ ഇത്തരത്തിൽ സഹായം നൽകുന്ന മറ്റൊരു സംസ്ഥാനവുമില്ല. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 130 കോടിയാണ് ഖാദിവ്യവസായത്തിന്റെ ഉന്നമനത്തിനായി ചെലവഴിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Share news