അഡ്വക്കറ്റ് ഇ രാജഗോപാലൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി: അഡ്വ. ഈ രാജഗോപാലൻ നായരുടെ 31-ാം അനുസ്മരണ സമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി സി.കെ നാണു മുഖ്യപ്രഭാഷണം നടത്തി. എൻ സി പി. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അധ്യക്ഷതവഹിച്ചു. വർഗീയ രാഷ്ട്രീയത്തെ ചെറുതോൽപ്പിക്കുന്നതിൽ ജനാധിപത്യ കക്ഷികളുടെ പങ്ക് ഏറെ പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്.

അഡ്വക്കേറ്റ് ഈ രാജഗോപാലൻ നായരെ പോലുള്ള ക്രാന്ത ദർശികളായ നേതാക്കന്മാർ നമുക്ക് കാട്ടിത്തന്ന രാഷ്ട്രീയ ദർശനം വർത്തമാനകാല രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുള്ളതാണ് മന്തി പറഞ്ഞു. അവിഭക്ത കെപിസിസിയുടെ വൈസ് പ്രസിഡണ്ട്, ആക്ടിംഗ് പ്രസിഡണ്ട്, പ്രമുഖ സഹകാരി, പ്രഗൽഭനായ അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ച സംശുദ്ധ രാഷ്ട്രീയത്തിനുടമയായിരുന്നു അദ്ധേഹമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

അഡ്വ കെ പ്രവീൺകുമാർ, അഡ്വ കെ സത്യൻ, അഡ്വ സുനിൽ മോഹൻ, അഡ്വ. എ.വിനോദ് കുമാർ, സി. സത്യചന്ദ്രൻ, പി. ചാത്തപ്പൻ, പി.കെ.എം ബാലകൃഷ്ണൻ, കെ.ടി എം. കോയ, സി.രമേശൻ, കെ.കെ ശ്രീഷു , ചേനോത്ത് ഭാസ്കരൻ, ഇ ബേബി വാസൻ , ഇ. എസ് രാജൻ എന്നിവർ സംസാരിച്ചു.
